സന്പദ് വ്യവസ്ഥയിൽ ബി­.സി­.സി­.ഐ നി­ർ­ണ്ണാ­യക പങ്ക് വഹി­ക്കു­ന്നു­വെ­ന്ന് പ്രധാ­നമന്ത്രി­


മനാമ: രാജ്യത്തിന്റെ സന്പദ്്വ്യവസ്ഥയിൽ ബി.സി.സി.ഐ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.സി.സി.ഐ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സമീർ അബ്ദുള്ള നാസ് അധ്യക്ഷനായ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ബി.സി.സി.ഐ) പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളാണ് പ്രധാനമന്ത്രിയെ സന്ദർ‍ശിച്ചത്. 

വ്യാപാര−വ്യവസായ മേഖലയിലെ എല്ലാ ജീവനക്കാരെയും ഒരുമിപ്പിക്കുന്നതിൽ ബി.സി.സി.ഐയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. വ്യാപാര മേഖലയിലെ ബി.സി.സി.ഐയുടെ സുപ്രധാന സാന്പത്തിക പങ്കിനെപ്പറ്റിയും അദ്ദേഹം എടുത്തുപറഞ്ഞു. ചേംബറിന്റെ ചരിത്രപരമായ സ്ഥാനം സംരക്ഷിക്കുന്നതിനും വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി കച്ചവടക്കാരുടെ താൽപ്പര്യത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം പുതിയ ബോർഡിനോട് ആവശ്യപ്പെട്ടു. ബി.സി.സി.ഐയുടെ പുതിയ ബോർഡ് ചെയർമാനെയും മറ്റ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ബി.സി.സി.ഐക്ക് സർ‍ക്കാർ പൂർ‍ണ പിന്തുണ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വികസനം അതിവേഗം കൈവരിക്കുന്നതിനും ദേശീയ സന്പദ്്വ്യവസ്ഥയുടെ മത്സരാത്മകത വളർത്തുന്നതിനുമുള്ള സ്വകാര്യമേഖലയുടെ പങ്കിനെയും പ്രശംസിച്ചു. വാണിജ്യ ഫീസിൽ കാലതാമസം വരുത്തുന്നതിനായി ബോർഡ് അംഗങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ബി.സി.സി.ഐ ഡയറക്ടർ ബോർഡുമായി ചേർന്ന് വ്യവസായ ഫീസിന്റെ കാര്യത്തിൽ അനുയോജ്യമായ ഒരു തീരുമാനമെടുക്കാൻ പ്രധാനമന്ത്രി, വ്യവസായ വാണിജ്യ ടൂറിസം വകുപ്പ് മന്ത്രിയോട് നിർദേശിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed