കെ­ജരി­വാ­ളി­ന്റെ­ റാ­ലി­യിൽ പങ്കെ­ടു­ക്കു­ന്നതിന് വാ­ഗ്ദാ­നം ചെ­യ്ത പണം ലഭി­ച്ചി­ല്ലെ­ന്ന് ജനങ്ങളു­ടെ­ ആരോ­പണം


ഹിസാർ(ഹരിയാന) : ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ റാലിയിൽ പങ്കെടുക്കുന്നതിന് വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്ന് ജനങ്ങളുടെ ആരോപണം. കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന ആം ആദ്മി പാർട്ടിയുടെ ബി.ജെ.പി വിരുദ്ധ റാലിയിൽ പങ്കെടുത്തവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു.

കെജരിവാളിന്റെ റാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 350 രൂപയും ഒരു നേരത്തെ ആഹാരവുമാണ് പാർട്ടി പ്രവർത്തകർ വാദ്ഗാനം ചെയ്തതെന്ന് ജനങ്ങൾ പറയുന്നു. ഇതനുസരിച്ച് കുടുംബസമേതമാണ് പലരും റാലിക്കെത്തിയത്. എന്നാൽ, വാഗ്ദാനം ചെയ്ത പണമോ ആഹാരമോ തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. ആരോപണങ്ങളോട് ആം ആദ്മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹരിയാനയിൽ 2019ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഹിസാറിൽ ആം ആദ്മി പാർട്ടി വന്പൻ റാലി സംഘടിപ്പിച്ചത്. ഡൽഹിയിൽ സഭവിച്ചതു പോലെയുള്ള അത്ഭുതം ഹരിയാനയിലും സംഭവിക്കുമെന്നാണ് റാലിയിൽ അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചത്. കെജരിവാളിന്റെ ജന്മസ്ഥലം കൂടിയാണ് ഹിസാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed