മാതൃദിനം : അൽദോസരി മെഡിക്കൽ സെന്ററിൽ നാളെ ചികിത്സാ ഓഫറുകൾ
മനാമ : അന്താരാഷ്ട്ര മാതൃ ദിനത്തോടനുബന്ധിച്ച് മനാമ അൽ ദോസരി മെഡിക്കൽ സെന്ററിൽ സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാ ഫീസുകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് മാനേജുമെന്റ് അറിയിച്ചു. പ്രമുഖ ഗർഭാശയ രോഗ വിദഗ്ദ്ധ ഡോ: സുനിത കുബ്ലെ, ശിശുരോഗ വിദഗ്ദ്ധ ഡോ: മറിയം ബറ്റിഷ എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാളെ രണ്ടു വിഭാഗങ്ങളിലും 3 ദിനാർ മാത്രമായിരിക്കും പരിശോധനാഫീസ്. കൂടാതെ അൾട്രാ സൗണ്ട് 8 ദിനാർ, എച്ച്ബി, ആർബിഎസ്, എച്ച്ബിഎസ് എ ജി, എച്ച്ഐവി, എച്ച്സിവി, റൂബെല്ലാ എന്നിവയ്ക്ക് എല്ലാം കൂടി 25 ദിനാർ, ഫീമെയിൽ കാൻസർ ടെസ്റ്റ്− 15 ദിനാർ, കെർവിക്കൽ കാൻസർ സ്ക്രീനിങ് −10 ദിനാർ. കൂടുതൽ വിവരങ്ങൾക്ക് മനാമയിലുള്ള (ഗുദൈബിയ-മനാമ റോഡ് ഷെയ്ഖ് ഇസാ ബ്ലോക്ക്, റോഡ് 370) മെഡിക്കൽ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 17230122, 17230725, 35010502.

