ചൂട് തു­ടങ്ങി : എ.സി­ വർ­ക്ക്‌ഷോ­പ്പു­കൾ­ക്ക് ‘പണി­’ കി­ട്ടി­ത്തു­ടങ്ങി­


രാജീവ് വെള്ളിക്കോത്ത്

മനാമ : രാജ്യത്ത് ചൂട് ആരംഭിച്ചതോടെ എയർകണ്ടീഷൻ, റഫ്രിജറേറ്റർ സർവ്വീസ് സെന്ററുകൾ സജീവമായിത്തുടങ്ങി. ഇനി വരുന്ന ദിവസങ്ങൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സീസൺ ആണ്. നൂറുകണക്കിന് എ.സി വർക്ക്‌ ഷോപ്പുകളാണ് രാജ്യത്തിന്റെ പല ഭാഗത്തായി പ്രവർത്തിച്ചു വരുന്നത്. ഗൾഫ് തൊഴിൽ മേഖലയിലെ വലിയൊരു വിഭാഗമാണ് എസി വർക്ക്‌ ഷോപ്പുകളിൽ നിന്നുള്ള വരുമാനവുമായി മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് ഒരു സീസണിൽ മാത്രം കൂടുതൽ വരുമാനമുള്ള ജോലി ആയതു കൊണ്ട് തന്നെ മേഖല പലപ്പോഴും അസ്ഥിരതയുടേതാണ്. ചൂടുകാലം ആരംഭിക്കുന്പോൾ സർവ്വീസ് സെന്ററുകളിൽ ജോലി കുമിഞ്ഞു കൂടുന്പോൾ ശൈത്യം ആരംഭിക്കുന്നതോടെ തൊഴിൽ മേഖല പ്രതിസന്ധിയിലാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അടുത്ത സീസണിലേയ്ക്ക്‌ കൂടി വേണ്ടുന്ന വരുമാനം കൂടി കണ്ടെത്താൻ ഇവർക്ക് പാട് പെടേണ്ടിവരുന്നു. തണുപ്പു കാലമായാൽ കടയുടെ വാടക കൂടി കണ്ടെത്താൻ പ്രയാസമാകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ഒരു വർക്ക്ഷോപ്പ് ഉടമ പറഞ്ഞു. ആദ്യകാലങ്ങളിൽ ഈ മേഖലയിൽ കുറച്ചു പേർ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ മുക്കിലും മൂലയിലും എല്ലാം ചെറുകിട വർക്ക് ഷോപ്പുകൾ ഉള്ളതിനാൽ സീസണിലും വരുമാനം കുറവാണെന്ന് വർക്ക്‌ ഷോപ്പ് ജീവനക്കാർ പറയുന്നു. ഈ രംഗത്ത് മത്സരം മുറുകിയതിനാൽ കുറഞ്ഞ നിരക്കിലാണ് പലരും സർവ്വീസ് അടക്കമുള്ള ജോലികൾ ചെയ്തുകൊടുക്കുന്നതെന്നും വർക്ക് ഷോപ്പ് ഉടമകൾ പറയുന്നു. ചൂടുകാലം എത്തുന്നതോടെ കുറേക്കാലമായി പ്രവർത്തിപ്പിക്കാതിരുന്ന എയർ കണ്ടീഷനുകൾ സർവ്വീസ് ചെയ്തതിനു ശേഷം ഉപയോഗിക്കാൻ തുടങ്ങുന്നതാണ് നല്ലതെന്നാണ് മെക്കാനിക്കുകളുടെ അഭിപ്രായം. പൊടി അടിഞ്ഞു കൂടുന്നത് കൂടാതെ വിൻഡോ എസികളിൽ ചിലപ്പോൾ പക്ഷികൾ അടക്കമുള്ള ജീവികൾ കൂടു കൂട്ടുകയോ അത് മൂലം ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാവാനോ സാധ്യത ഉണ്ട്.റഫ്രിജറേറ്ററുകൾക്കും വേനൽക്കാലമായാൽ ജോലിഭാരം കൂടുന്നത് കാരണം അവയും കൂടുതലായി സർവ്വീസ് സെന്ററുകളിൽ എത്തുന്നത് ഇ സീസണിൽ തന്നെയാണ്.

വളരെയധികം വൈദ്യുതി ആവശ്യമായിട്ടുള്ള ഒരു ഉപകരണമാണ് എയർ കണ്ടീഷണർ. 1000 വാട്ട് മുതൽ 1500 വാട്ട് വരെയുള്ളവയാണ് സാധാരണയായി വീടുകളിൽ ഉപേയാഗിക്കുന്നത്. 1500 വാട്ടുള്ള എയർ‍ കണ്ടീഷണർ 8 മണിക്കൂർ ഉപേയാഗിക്കുന്പോൾ ്രപതിമാസം 360 യൂണിറ്റാണ് ഉൗർ‍ജ്ജ ഉപേഭാഗം. ഇത് എ്രത ഭീമമാെണന്ന് ഒാർക്കുക. അതുകൊണ്ടുതന്നെ ഉൗർ‍ജ്ജക്ഷമത ഏറിയ എയർ കണ്ടീഷണറുകൾ മാ്രതം വാങ്ങുന്നതും അവ ശരിയായ രീതിയിൽ സ്ഥാപിച്ച് ഉപേയാഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. പുതിയ കെട്ടിടങ്ങൾക്ക് ഇപ്പോൾ എനർജി സേവിങ് എയർ കണ്ടീഷനുകൾ ഘടിപ്പിക്കണമെന്ന് നിയമം വന്നതോടെ പാഴയ എയർകണ്ടീഷനുകളുടെ വിൽപ്പനയും റിപ്പയറിംഗും കുറയുന്നതിന് കാരണമായിട്ടുണ്ട്. അതും വർക്ക്‌ ഷോപ്പുകളുടെ ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ട്. വൻകിട സ്ഥാപനങ്ങളിൽ എസി ടെക്‌നീഷ്യന്മാരായി ജോലി ചെയ്യുന്നവർ പലരും ജോലി സമയം കഴിഞ്ഞു വീടുകളിൽ നേരിട്ടെത്തി ചുരുങ്ങിയ ചിലവിൽ സർവ്വീസ് ചെയ്യുന്നതായും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വർക്ക്ഷോപ്പ് ഉടമകൾ പറയുന്നു. ഇതും തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നതായി എസി വർക്ക്‌ ഷോപ്പ് ഉടമകൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed