സൗ­ജന്യ മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : ഐ.സി.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.

ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിലുള്ള നൂറ്റി ഇരുപത്തിനാലാമത് ക്യാന്പാണിത്. മാർച്ച് 22ന് വൈകീട്ട് 5.30 മുതൽ 8.30 വരെ അസ്കറിലുള്ള ബാഡർ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കന്പനിയിലാണ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നത്. മെഡിക്കൽ ക്യാന്പിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39461746, 36667689 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed