ഫോർമുല വൺ ബഹ്‌റൈൻ ഗ്രാ­ൻ­പ്രി­ : സന്ദർശകരെ സ്വീകരിക്കാൻ സജ്ജമായി ബഹ്‌റൈൻ എയർപോർട്ട്


മനാമ : ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻപ്രിയിൽ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര സന്ദർശകരെ സ്വീകരിക്കാൻ ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ട് പൂർണ്ണ സജ്ജമാണെന്ന് ബഹ്‌റൈൻ എയർപോർട്ട് കന്പനി (ബി.എ.സി) അറിയിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഏപ്രിൽ അറ് മുതൽ എട്ട് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. സംഘാടകർക്കൊപ്പം സംഘടിപ്പിച്ച യോഗത്തിലാണ് ബി.എ.സി പ്രഖ്യാപനം നടത്തിയത്. 

ടീമുകൾ, സന്ദർശകർ, കാർഗോ വിഭാഗം എന്നിവക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ യോഗം ചർച്ച ചെയ്തു. ബി.ഐ.സിയുടെ മുതിർന്ന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട് കൺട്രോൾ, കസ്റ്റംസ് അഫയേഴ്സ്, ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എയർപോർട്ട് പോലീസ്, ഗൾഫ് എയർ, ബഹ്‌റൈൻ എയർപോർട്ട് സർവ്വീസസ് (ബി.എ.എസ്), ബഹ്‌റൈൻ ലിമോ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

എഫ് 1 ലോകം നിരീക്ഷിക്കുന്ന മത്സര ഇനമാണ്. എല്ലാ തന്ത്ര പ്രധാന നടപടികളും സുഗമമായി നടക്കുന്നുവെന്നത് വളരെ പ്രധാനമാണ്. 2004ൽ ആദ്യത്തെ ഫോർമുല വൺ ഗ്രാൻപ്രി ബഹ്‌റൈനിൽ നടന്നതു മുതൽ പങ്കാളികളുമായി സമാനമായ സഹകരണം നിലനിർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബി.എ.സി ചീഫ് എയർപോർട്ട് ഓപ്പറേഷൻ ഓഫീസർ മൈക്കൽ ഹോഹൻബെർഗെർ പറഞ്ഞു.  മുൻ വർഷങ്ങളേക്കാൾ കൂടുതൽ സന്ദർശകരെ ഈ വർഷം പ്രതീക്ഷിക്കുന്നതായും അതിനായി കൂടുതൽ ചാർട്ടേഡ്‌ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

15 നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള ഫോർമുല വൺ ആരാധകർക്ക് എൻ.പി.ആർ.എയുടെ www.evisa.gov.bh എന്ന വെബ്‌സൈറ്റ് വഴി വിസ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. 

മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ ലഭിക്കുന്നതിന് ആൾ ജാമ്യം ആവശ്യമാണ്. ഏപ്രിൽ എട്ട് വരെ വിസ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed