ഒന്പതുകാരൻ സഹോദരിയെ വെടിവെച്ചു കൊന്നു
മിസിസിപ്പി : വീഡിയോ ഗെയിം കണ്ട്രോളർ സ്വന്തമാക്കാനുള്ള വഴക്കിനിടെ ഒന്പതു വയസുകാരൻ ചേച്ചിയെ വെടിവെച്ചു കൊന്നു. മൺറോ കൗണ്ടിയിൽ ശനിയാഴ്ച നടന്ന സംഭവത്തിൽ വെടിയേറ്റ് പെൺകുട്ടിയുടെ തലച്ചോർ ചിതറി. കണ്ട്രോളർ ചോദിച്ചപ്പോൾ സഹോദരി കൊടുക്കാൻ തയ്യാറാകാത്തതിന്റെ ദേഷ്യത്തിൽ 13കാരിയായ ചേച്ചിയുടെ തലയ്ക്ക് പിന്നിൽ വെച്ച് പയ്യൻ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേന്ന് ആശുപത്രി വെച്ച് മരിച്ചു.
തലച്ചോറ് തകർത്തായിരുന്നു വെടിയുണ്ട തുളഞ്ഞ് കയറിയത്. ഉടനെ തന്നെ പെൺകുട്ടിയെ ടെന്നീസിലെ മെംഫിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് തന്നെ കുട്ടി മരിച്ചു. പോയിന്റ് 25 കാലിബർ തോക്കായിരുന്നു ഉപയോഗിക്കപ്പെട്ടത്. പ്രകോപിതനായ കുട്ടി ബെഡ്ഡിന് സമീപം നൈറ്റ് സ്റ്റാന്റിൽ വെച്ചിരുന്ന തോക്ക് എടുത്തു തലയ്ക്ക് പിന്നിൽ വെടിവെയ്ക്കുക ആയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എങ്ങിനെയാണ് കുട്ടിയുടെ കൈയിൽ തോക്ക് കിട്ടിയതെന്നും കുട്ടിക്ക് ഇതിന്റെ അപകടസാധ്യതയെ കുറിച്ച് ബോധമുണ്ടായിരുന്നോ എന്നുമാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ഇത്തരം കേസുകൾ തങ്ങൾ മുന്പ് നേരിട്ടിട്ടില്ലെന്നും കുട്ടിക്കെതിരെ എന്ത് കുറ്റമാണ് ചുമത്തേണ്ടത് എന്ന് പോലും അറിയില്ലെന്നായിരുന്നു മൺറോ കൗണ്ടി ഷെരീഫ് സെസിൽ സാൻഡ്രലിന്റെ പ്രതികരണം. തിടുക്കത്തിൽ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്ന ഷെരീഫ് കുടുംബാംഗങ്ങളുടെ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

