കോ­ടതി­കളിൽ ഡി­ജി­റ്റൽ സംവി­ധാ­നം വരു­ന്നു­


മനാമ : കോടതി നടപടികൾ എളുപ്പത്തിൽ പരിഹരിക്കുന്നതിന് വേണ്ടി ഡോക്യുമെന്റുകൾ ഡിജിറ്റലാക്കുന്നുവെന്ന്  ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എൻഡോവ്മെന്റ് മന്ത്രി ഷെയ്ക്ക് ഖാലിദ് ബിൻ അലി അൽ ഖലീഫ പറഞ്ഞു. 78 ശതമാനം കേസ് രേഖകൾ ഇപ്പോൾ തന്നെ ഡിജിറ്റൽ രേഖകളാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. കോടതിയിൽ കേസ്മായി ബന്ധപ്പെട്ട കാര്യങ്ങൾ വരുന്പോൾ പലപ്പോഴും ജഡ്ജിമാർക്ക് കേസുമായി ബന്ധപ്പെട്ട രേഖകൾ തിരഞ്ഞ് തങ്ങളുടെ സമയം പോവുകയാണ്. ഇത് പല കേസുകൾക്കും കാലതാമസം വരാൻ ഇടയാക്കുന്നുണ്ട്. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മൊത്തമായും ഇലക്ട്രോണിക് സിസ്റ്റത്തിലേയ്ക്ക് മാറ്റേണ്ടതുണ്ടെന്ന് ഷെയ്ഖ് ഖാലിദ് അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed