വി­ദേ­ശ വനി­ത വാ­ഹനാ­പകടത്തിൽ മരി­ച്ചു­


മനാമ : ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ കാമിലി ജോൺസ് (43) എന്ന   കനേഡിയൻ വനിത മരിച്ചു.   ഇന്നലെ രാവിലെ ഹമദ് ടൗൺ പരിസരത്ത് ഷെയ്ഖ് ഖാലിഫ ബിൻ സൽമാൻ അൽ ഹൈവേ പരിസരത്ത് വെച്ചാണ് അപകടം ഉണ്ടായത്. റോ‍‍ഡിന്റെ വലത് വശം ചേർന്ന് ടൊയോട്ട യാരിസ് കാർ ഓടിച്ച് വരികയായിരുന്ന കാമിലിയുടെ വാഹനത്തിൽ  അമിത വേഗത്തിൽ ഓടിച്ച് വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കാമിലി മരണമടയുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. തുടർ നടപടികൾ പുരോഗമിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed