യൂറോപ്യൻ യൂണിയന്റെ നികുതി സംഗ്രഹ പട്ടികയിൽ നിന്ന് ബഹ്‌റൈൻ പുറത്ത്
മനാമ : യൂറോപ്യൻ യൂണിയന്റെ നികുതി സംഗ്രഹ പട്ടികയിൽ നിന്ന് ബഹ്‌റൈനെ നീക്കം ചെയ്യാൻ തീരുമാനം. ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ഇക്കണോമിക് ആന്റ് ഫിനാൻസ് അഫയേഴ്സ് കൗൺസിലിന്റെ (ഇക്കോഫിൻ) യോഗത്തിലാണ്, യൂറോപ്യൻ യൂണിയൻ നോൺ കോ-−ഓപ്പറേറ്റീവ് ടാക്സേഷന്റെ പട്ടികയിൽ നിന്ന് ബഹ്‌റൈനെ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്.
ഈ നീക്കം അന്താരാഷ്ട്ര കീഴ−്വഴക്കങ്ങളോടുള്ള അനുസൃതമായ കാഴ്ചപ്പാടാണെന്നും രാജ്യത്തിന്റെ സാന്പത്തിക, ബാങ്കിങ് മേഖലയ്ക്ക് നേട്ടമാകുമെന്നും ധനകാര്യ മന്ത്രാലയത്തിലെ പബ്ലിക് റവന്യൂ ഡവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി റാണ ഇ. ഫഖിഹി വ്യക്തമാക്കി. നികുതി സംബന്ധമായ വിഷയങ്ങൾ സുതാര്യമാക്കുന്നതിന് ബഹ്‌റൈൻ കൈക്കൊണ്ട നടപടികളുടെ തുടർച്ചയാണ് നീക്കം ചെയ്യല്ലെന്നും അവർ പറഞ്ഞു.
നികുതി സംബന്ധമായ വിവരങ്ങൾ കൈമാറുക, ഒ.ഇ.സി.ഡിയുടെ ഇൻക്ലൂസീവ് ഫ്രെയിംവർക്ക് ഓൺ ബേസ് എറോഷൻ, പ്രോഫിറ്റ് ഷിഫ്റ്റിങ് (ബി.ഇ.പി.എസ്) എന്നിവയുമായി ബഹ്‌റൈൻ കരാർ ഒപ്പുെവച്ചിരുന്നു. മ്യൂച്വൽ അഡ്മിനിസ്ട്രേറ്റീവ് ഇൻ ടാക്സ് മെയ്റ്റേഴ്സ് (എം.എ.സി), മൾട്ടി ലാറ്ററൽ കോംപീറ്റന്റ് അതോറിറ്റി എഗ്രിമെന്റ് ഓൺ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഫിനാൻഷ്യൽ അക്കൗണ്ട് ഇൻഫർമേഷൻ (എം.സി.എ.എ) എന്നിവയുമായും ബഹ്‌റൈൻ കരാർ ഒപ്പുവെച്ചു. ബഹ്‌റൈൻ ഭരണഘടനയ്ക്ക് അനുസൃതമായവയാണ് ഈ രണ്ട് രേഖകളും. ടാക്സ് വിവരങ്ങൾ കൈമാറുന്നതിനുള്ള 50−ലധികം കരാറുകളുള്ള ശക്തമായ നികുതി ഉടന്പടി ശൃംഖലയുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത്.
കാര്യക്ഷമവും ആഗോളമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഫിനാൻഷ്യൽ റെഗുലേറ്ററി ഇൻഫ്രാസ്‌ട്രക്ച്ചർ നിലനിർത്താൻ ബഹ്‌റൈൻ ശ്രമിക്കുന്നതായും അവർ പറഞ്ഞു. എല്ലാ തരത്തിലുമുള്ള നികുതി വെട്ടിപ്പുകളും നേരിടാൻ യൂറോപ്യൻ യൂണിയനും മറ്റ് പ്രസക്തമായ പ്രാദേശിക, അന്തർദ്ദേശീയ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനും ബഹ്‌റൈൻ ശ്രമിക്കുന്നതായും ഫഖിഹി വ്യക്തമാക്കി.

