പൂ­ർ­ണ്ണ സജ്ജമാ­യി­ ബഹ്‌റൈൻ ഇന്റർ­നാ­ഷണൽ സർ­ക്യൂ­ട്ട്


മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബി.ഐ.സി) വാരാന്ത്യത്തിലെ ദേശീയ റേസിംഗ് ദിനത്തിൽ പ്രത്യേക പരിപാടിക്ക് വേദിയാകും. പോർഷെ ജിടി 3 കപ്പ് ചലഞ്ച് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ മത്സരം നടക്കുന്നത്. ബി.ഐ.സി 2,000 ചാലഞ്ച്, ബഹ്‌റൈൻ മോട്ടോർസൈക്കിൾ റേസിംഗ് (ബി.എം.ആർ) 600, ബഹ്‌റൈൻ സൂപ്പർ സ്പോർട്സ് ചാന്പ്യൻഷിപ്പ് (ബി.എസ്.എസ്.പി.) 125 എന്നീ റേസിംഗ് ചാന്പ്യൻഷിപ്പുകളും ബി.ഐ.സിയിൽ നടക്കും.

പോർഷെ ജിടി3 കപ്പ് ആണ് ഏറ്റവും ജനപ്രിയമായ മോട്ടോർ റേസിംഗ് ചാന്പ്യൻഷിപ്പ്. ദേശീയ റേസിംഗ് ദിനത്തിൽ 2017−18 സീസണിന്റെ അവസാന റൗണ്ട് നടക്കും. സീസണിലെ ആദ്യ എട്ട് മത്സരങ്ങളിൽ നിന്ന് 192 പോയിന്റോടെ ബ്രിട്ടന്റെ ടോം ഓലിഫന്റ് ആണ് ചാന്പ്യൻഷിപ്പിൽ ഒന്നാമൻ. ഒമാനിലെ അൽ ഫൈസൽ അൽ സുബൈർ 173 പോയിന്റോടെ രണ്ടാമതും നെതർലാൻഡിലെ ചാർളി ഫ്രിജൻസ് 152 പോയിന്റോടെ മൂന്നാമതുമാണ്. 18 കാറുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇവർ മൂന്ന് പേരും മുൻനിരയിലുണ്ടാകും. ഷെയ്ഖ് ഇസ ബിൻ അബ്ദുള്ള അൽ ഖലീഫ, ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരാണ് ബഹ്‌റൈൻ ടീമിനെ പ്രതിനിധീകരിക്കുന്നത്. 

ജിടി 3 കപ്പ് റേസ് വെള്ളി, ശനി ദിവസങ്ങളിലാണ് നടക്കുന്നത്. മറ്റ് മൂന്ന് സീരീസുകളും വെള്ളിയാഴ്ച നടക്കും. ബി.ഐ.സിയുടെ 5.412 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാൻഡ് പി ട്രാക്കിലായിരിക്കും മത്സരങ്ങൾ നടക്കുക. ബി.ഐ.സിയിലെ വാരാന്ത്യ റേസിങ്ങിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് രണ്ട് ബഹ്‌റൈൻ ദിനാറും കുട്ടികൾക്ക് 1 ബഹ്‌റൈൻ ദിനാറുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ബി.ഐ.സിയുടെ പ്രവേശന കവാടത്തിൽ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed