ലൂസിഫറിന്റെ ചിത്രീകരണം ജൂണിൽ
മോഹൻലാൽ ചിത്രം ലൂസിഫർ ഈ വർഷം ജൂണിൽ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഇരുവരുടെയും തിരക്കുകൾ കാരണം നീണ്ട് പോകുകയായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമെന്ന രീതിയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫറിനായി കാത്തിരിക്കുന്നത്.
പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് വാർത്തകളുണ്ടായിന്നു. മോഹൻലാലിന്റെ വില്ലനായി യുവനടന്‍മാരിൽ ശ്രദ്ധേയനായ ടൊവിനോ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സിനിമയിലെ താരങ്ങളെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

