എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വേനൽക്കാല സമയക്രമം
മനാമ : എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതുക്കിയ വേനൽക്കാല സമയക്രമപ്രകാരം ബഹ്റൈനിൽ നിന്ന് എല്ലാ ദിവസവും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ പോകുന്ന വിമാനം (ഐ എക്സ് 474) ഉച്ചയ്ക്ക് 1;20 നു ബഹ്റൈനിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 8;10 നു കോഴിക്കോടും തുടർന്ന് 9;45 നു കൊച്ചിയിലും എത്തിച്ചേരും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ മാത്രം ഡൽഹിക്ക് പുറപ്പെടുന്ന വിമാനം(എ എൽ 940) രാത്രി 11 മണിക്ക് പുറപ്പെട്ട് രാവിലെ 5 മണിക്ക് ഡൽഹിയിൽ എത്തിച്ചേരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം മംഗലാപുരത്തേയ്ക്ക് പോകുന്ന വിമാനം (ഐ എക്സ് 890)ബഹ്റൈനിൽ നിന്ന് രാവിലെ 9;20 നു പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 6;25 നു മംഗലാപുരത്ത് എത്തിച്ചേരും.
കൊച്ചിയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 8;35 നു പുറപ്പെടുന്ന വിമാനം (ഐ എക്സ് 473) കോഴിക്കോട് എത്തി അവിടെ നിന്ന് നിന്ന് 10;10 നു പുറപ്പെട്ട് ഉച്ചയ്ക്ക് ബഹ്റൈൻ സമയം 12 മണിക്ക് ബഹ്റൈനിൽ എത്തും. ഡൽഹിയിൽ നിന്ന് തിങ്കൾ ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ മാത്രം പുറപ്പെടുന്ന വിമാനം(എ ഐ 939)ഇന്ത്യൻ സമയം രാത്രി 8;15 നു പുറപ്പെട്ട് ബഹ്റൈൻ സമയം 9;55 നു എത്തിച്ചേരും. മംഗലാപുരത്തിനുനിന്നും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പുറപ്പെടുന്ന വിമാനം (ഐ എക്സ് 889)രാവിലെ 6;35 നു പുറപ്പെട്ട് ബഹ്റൈൻ സമയം 8;20 ന് ബഹ്റൈനിലും എത്തിച്ചേരും.

