മി­ഡിൽ ഈസ്റ്റ് ഹോ­സ്പി­റ്റൽ ആരോ­ഗ്യ ബോ­ധവത്കരണ ക്യാ­ന്പയിൻ ആരംഭി­ച്ചു­


മനാമ : ലോക വനിതാദിനത്തിനോടനുബന്ധിച്ച് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ആദ്യം മുതൽ അവസാനം വരെ നീണ്ടു നിൽക്കുന്ന വനിതാ ആരോഗ്യ ബോധവൽക്കരണ ക്യാന്പയിൻ ആരംഭിച്ചു. മുഖ്യാതിഥികളുടെയും, ഡോക്ടർമാരുടെയും, മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആന്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സായി ഗിരിധറാണ് ക്യാന്പയിന് തുടക്കം കുറിച്ചത്. ക്യാന്പയിനിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത് സ്ത്രീകൾക്ക് വേണ്ടി മിതമായ നിരക്കുകളിൽ ചെക്കപ്പ് പാക്കേജുകളാണ്.

ബ്രെസ്റ്റ് ക്യാൻസർ, തൈറോയിഡ്, ഹീമോഗ്ലോബിൻ, ഗർഭ സംബന്ധമായ ചെക്കപ്പുകൾ തുടങ്ങിയ ചെക്കപ്പ് പാക്കേജുകളാണ് ക്യാന്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെഗയ്യ, ഹിദ്ദ്, സൽമാബാദ് തുടങ്ങിയ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ ബ്രാഞ്ചുകളിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ചെക്കപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 17362233 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed