ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഈജിപ്ത് സുപ്രധാന പങ്കു വഹിക്കുന്നുവെന്ന് ഹമദ് രാജാവ്
മനാമ : ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിലും ഈജിപ്ത് ഒരു സുപ്രധാന പങ്കു വഹിക്കുന്നുവെന്ന് ഹമദ് രാജാവ് പറഞ്ഞു.
ഈജിപ്തിലെ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ സിസിക്ക് അയച്ച സന്ദേശത്തിൽ, വിവിധ തലങ്ങളിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തമായ പുരോഗതിയെയും, മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഈജിപ്ത് വഹിക്കുന്ന പങ്കിനെയും ഹമദ് രാജാവ് പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മൊഹമ്മദ് അൽ ഖലീഫയാണ് അബ്ദെൽ ഫത്താഹ് അൽ സിസിയെ രാജാവിന്റെ സന്ദേശം അറിയിച്ചത്.
എല്ലാ സാഹചര്യങ്ങളിലും തങ്ങളെ പിന്തുണയ്ക്കുന്ന ബഹ്റൈന്റെ നിലപാടിനെ ഈജിപ്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

