കാവ്യ സന്ധ്യ സീസൺ 2 സംഘടിപ്പിക്കുന്നു
മനാമ : ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം ഡി.ജെ ഹാളിൽ വെച്ച് കാവ്യസന്ധ്യ സീസൺ −2 സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ.കെ. വീരമണിയും അറിയിച്ചു. പ്രസ്തുത പരിപാടിയിൽ പ്രശസ്ത കവിയും സിനിമ ഗാനരചയിതാവുമായ ആർ.കെ. ദാമോദരൻ മുഖ്യാതിഥിയായി പങ്കെടുക്കും.
പത്തോളം പ്രശസ്ത കവിതകളുടെ ആലാപനവും മൂന്ന് കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കുന്നതാണെന്ന് കൺവീനർ ആഷ്‌ലി കുര്യൻ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ജി.സി.സിയിലെ പ്രവാസികൾ രചിച്ച അന്പതിൽ പരം കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സമാജം വായനശാല പുറത്തിറക്കുന്ന ‘പവിഴ മുത്തുകൾ’ എന്ന ജി.സി.സി കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണെന്ന് ലൈബ്രെറിയൻ വിനയചന്ദ്രൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ആഷ്‌ലി കുര്യനുമായി (39370929) ബന്ധപ്പെടാവുന്നതാണ്.

