ത്രിപുരയിൽ നിന്ന് പഠിക്കാൻ സി.പി.എം തയ്യാറകണം : കനൽ സാംസ്കാരിക വേദി
മനാമ : ത്രിപുരയിൽ നിന്ന് പാഠം പഠിക്കാൻ സി.പി.എം തയ്യാറാവണമെന്ന് ബഹ്റൈൻ കനൽ സാംസ്കാരികവേദി അഭിപ്രായപ്പെട്ടു. 25 വർഷം അടക്കി ഭരിച്ച ത്രിപുരയിൽ ഒന്നര ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പി അധികാരത്തിൽ എത്താൻ കാരണം സി.പി.എമ്മിന്റെ അഹങ്കാരം ആണെന്നും, സംഘ പരിവാർ ഫാസിസത്തിനെതിരെ പോരാടുന്നവരുമായി സഹകരിക്കാൻ ഇനിയും സി.പി.എം തയ്യാറായില്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേയ്ക്ക് അതി വിദൂരമല്ലാത്ത ഭാവിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എറിയപ്പെടും എന്നത് ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്നും കനൽ സാംസ്കാരിക വേദി അംഗങ്ങളായ മഷൂദ് മാട്ടൂൽ, റിനീഷ് അടൂർ, സർജ്ജാസ് കുഞ്ഞിപ്പള്ളി, നഹാസ് മാഹി, ശംജീൽ തലശ്ശേരി, നഫ്സൽ ചാലാട്, സമീർ ഒൻജിയം, നവാസ് തലശ്ശേരി, നബീൽ തിരുവെള്ളൂർ തുടങ്ങിയവർ പറഞ്ഞു.

