2019ൽ വി­മാ­നത്താ­വളത്തിൽ പു­തി­യ ടെ­ർ­മി­നൽ സ്ഥാ­പി­ക്കു­മെ­ന്ന് റി­പ്പോ­ർ­ട്ട്


മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിർമ്മിക്കുന്ന പുതിയ ടെർമിനൽ അടുത്ത വർഷം സപ്തംബറിൽ തുറക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയുടെ ആദ്യഘട്ടം 2019ന്റെ മൂന്നാം പാദത്തിൽ പൂർത്തീകരിക്കുമെന്ന് ട്രാൻസ്പോർട്ട് ആന്റ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രി കമൽ അഹമ്മദിനെ ഉദ്ധരിച്ച് മീഡ് റിപ്പോർട്ട് ചെയ്തു. ‘‘പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് പൂർത്തിയാക്കുന്ന ഇത്തരത്തിലുള്ള പ്രോജക്ട് ആയിരിക്കും ഇതെന്നാണ് ഞാൻ കരുതുന്നത്. പുതിയ ടെർമിനലിന്റെ പണി 80 ശതമാനം പൂർത്തിയാകുന്നതോടെ നിലവിലുള്ള ടെർമിനലുകൾ തകർക്കും.” കമൽ അഹമ്മദ് വെബ്‌സൈറ്റിനോട് പറഞ്ഞു.

അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഗവൺമെന്റ് ഓഫ് ബഹ്‌റൈൻ എന്നിവയുടെ സഹകരണത്തോടെ യു.എ.ഇ ആസ്ഥാനമായ അറബ് ടെക്, തുർക്കിയുടെ ടാവ് എയർപോർട്സ് എന്നിവയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബഹ്‌റൈനിലെ ജി.സി.സി വികസന പരിപാടിയുടെ ഭാഗമായി 2013ൽ യു.എ.ഇ വാഗ്ദാനം ചെയ്ത 9.19 ബില്യൺ ദിർഹമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

എയർപോർട്ട് ആധുനികവൽക്കരണ പദ്ധതിയുടെ ആദ്യഘട്ടം 2015 മാർച്ചിൽ ആരംഭിച്ചു. ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം 2016 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ പുതിയ പാസഞ്ചർ ടെർമ്മിനൽ 220,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം വരും. നിലവിലുള്ള ടെർമ്മിനലിന്റെ നാല് മടങ്ങ് വലുതാണ് പുതിയ ടെർമ്മിനൽ. പുതിയ ടെർമ്മിനൽ പ്രതിവർഷം 14 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ പര്യാപ്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിന്റെ പുതുതായി പണിത ഭാഗത്ത് പുതിയ കാർഗോ സൗകര്യങ്ങൾ വികസിപ്പിക്കാൻ ഗതാഗത, ടെലികോം മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed