ഇന്ത്യൻ ബജറ്റ് - 2018 : മോഡേൺ എക്സ്ചേഞ്ച് സെമിനാർ സംഘടിപ്പിച്ചു


മനാമ : ഈ വർഷത്തെ ഇന്ത്യൻ ബജറ്റിനെ സംബന്ധിച്ച് ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ച് കന്പനിയായ മോഡേൺ എക്സ്ചേഞ്ച് സെമിനാർ സംഘടിപ്പിച്ചു. ഹൂറയിലെ അഷ്റഫ് ബിസിനസ് സെന്ററിൽ വെച്ച് നടന്ന സെമിനാറിൽ എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ എക്കണോമിസ്റ്റ് തുഷാർ അറോറ, നികുതി വിദഗ്ദ്ധനും ജി.പി കപാഡിയ ആന്റ് കന്പനിയുടെ സീനിയർ പാർട്ണറുമായ സി.എ. കിരീത് മേഹ്ത എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു. 

ആഗോള സന്പദ് വ്യവസ്ഥയും ബജറ്റിന്റെ വിപുലമായ സവിശേഷതകളും തുഷാർ അറോറയുടെ പ്രസംഗത്തിന് പ്രമേയങ്ങളായി. ബജറ്റ് വിവിധ മേഖലകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ബജറ്റിനെക്കുറിച്ചുള്ള എൻ.ആർ.ഐകളുടെ കാഴ്ചപ്പാടുകളെക്കുറിച്ചും കിരീത് മെഹ്ത വിശകലനം നടത്തി. ബജറ്റ് വിദേശ ഇന്ത്യക്കാരുടെ സാന്പത്തിക സ്വാധീനത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ചും, വെൽത്ത് മാനേജ്മെന്റിനെ പറ്റിയും കിരീത് മെഹ്ത വിശദീകരിച്ചു. സെമിനാറിനുശേഷം സജീവമായ ചോദ്യോത്തര വേളയും നടന്നു. മോഡേൺ എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എം.പി രാജേഷ് സ്വാഗതം ആശംസിക്കുകയും ഫിനാൻഷ്യൽ കൺട്രോളർ അർജുൻ ബർമൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed