പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ യെസ് യു കാൻ സെമിനാർ


മനാമ: പരീക്ഷാക്കാലം അടുത്തുകൊണ്ടിരിക്കെ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിയും മാനസിക സംഘർഷങ്ങളും ഒഴിവാക്കുന്നതിന് 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്  വേണ്ടി 4 പി.എം ന്യൂസ് ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷണൽ സെന്ററിന്റെ സഹകരണത്തോടെ  യെസ് യു കാൻ  എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു.ഫെബ്രുവരി 15ന് (വ്യാഴാഴ്ച) വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ നടക്കുന്ന സെമിനാറിൽ ബഹ്‌റൈനിലെ പ്രമുഖ കൗൺസിലറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ജോൺ പനയ്‌ക്കൽ ക്ലാസെടുക്കും. ആദ്യ രണ്ട് മണിക്കൂർ സെമിനാറിന് ശേഷം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഒബ്ജക്റ്റിവ് ടൈപ്പ് പരീക്ഷയുമായിരിക്കും ഇതിൽ ഉണ്ടാവുക. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 38444681 എന്ന നന്പറിൽ വിളിക്കാവുന്നതാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed