ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ: മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. റിയാദിൽ ജോലി ചെയ്ത് വരുകയായിരുന്ന  മുക്കം മുണ്ടുപാറ താഴത്തെപുരക്കൽ സൈഫുദ്ദീൻ എന്ന ഇരുപ്പത്തിയെട്ടുക്കാരനാണ്  ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടത്. നേരത്തേ ബഹ്റൈനിലെ മുഹഖിൽ ഒരു അഡ−്വർടൈസിങ്  കന്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന സൈഫുദ്ദീൻ എല്ലാവരോടും വളരെ അടുത്ത സൗഹൃദ ബന്ധം പുലർത്തിയിരുന്ന പ്രകൃതമായിരുന്നു. നാട്ടിൽ മുസ്ലീംലീഗിന്റേയും, എസ്.കെ.എസ്.എസ്.എഫിന്റെയും സജീവ പ്രവർത്തകനായിരുന്നു പരേതൻ.  പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് മുഹറഖ് സമസ്താലയത്തിൽ നടക്കുെമന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: അഹ്മദ് കുട്ടിഹാജി, മാതാവ്: ഫാത്തിമ്മ ഹജ്ജുമ്മ, ഭാര്യ: റസീന, മകൻ: 8 മാസം മാത്രം പ്രായമുള്ള അൻഫാസ് അഹ്മദ്.  ജമാൽ, സക്കീന, സാജിദ, ബൽക്കീസ് എന്നിവർ സഹോദരങ്ങളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed