ഫോർ പി എം കൺമഷി വനിതാവേദി രൂപീകരിക്കുന്നു
മനാമ : 4 പി.എം ന്യൂസിന്റെ കൺമഷി എന്ന പേരിൽ വനിതാവിഭാഗം രൂപീകരിക്കുന്നു. 4 പി.എം വായനക്കാരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി സത്രീകൾക്ക് വേണ്ടി ഒരു പൊതുവേദിയൊരുക്കുക എന്നതാണ്് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കാനും, കലാവേദികളിൽ തങ്ങളുടെ അഭിരുചി തെളിയിക്കാനും താൽപ്പര്യമുള്ളവർക്ക് 4 പി.എമ്മിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നന്പർ: 38772046 അല്ലെങ്കിൽ 36658390.



