യൂത്ത് ഇന്ത്യ മുഹറഖ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ : 2018-19 കാലയളവിലേയ്ക്കുള്ള യൂത്ത് ഇന്ത്യ മുഹറഖ് സർക്കിൾ പ്രസിഡണ്ടായി ഇജാസ് മൂഴിക്കലിനേയും സെക്രട്ടറിയായി ഫുആദ് അഴീക്കോടിനെയും വി.എം ഷക്കീബ് വൈസ് പ്രസിഡണ്ടായും ഇ.പി ഫൈസലിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുഹറഖ് സെന്റർ ഓഫീസിൽ നടന്ന പ്രവർത്തക സംഗമം യൂത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് ടി.കെ ഫാജിസ് ഉദ്ഘാടനം ചെയ്തു. വി.എം ഷക്കീബ് സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ജനറൽ സെക്രട്ടറി വി.കെ അനീസ് നേതൃത്വം നൽകി.



