ഗാ­ന്ധി­ സ്മൃ­തി­യിൽ ബഹ്റൈ­ൻ


മനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപ്പത്തിയൊന്നാമത് രക്തസാക്ഷിത്വ ദിനം സർവ്വമത പ്രാർത്ഥന, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. സൽമാനിയയിലെ സ്വകാര്യ റെസ്റ്റോറന്റ് ഹാളിൽ പ്രസിഡണ്ട് അനിൽ തിരുവല്ലയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എബിതോമസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  ബഹുസ്വരതയുടെ മൂല്യങ്ങളെ ഭരണകൂടം തള്ളിക്കളയുകയും വർഗ്ഗീയതയും ഫാസിസവും ശക്തിപ്പെടുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിയൻ ദർശനത്തിന്റെ പ്രസക്തി ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി കാണിച്ചു തന്ന അഹിംസയുടെ വഴിത്താരയാണ് ഇന്ന് ലോക സമാധാനത്തിന് ഏറ്റവും ഉചിതമായ മാർഗ്ഗമെന്നും, ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ ജനങ്ങളിലേയ്ക്കെത്തിക്കാൻ നാം ഒരോരുത്തരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ. ലതീഷ് ഭരതൻ, ജേക്കബ് തേക്കുതോട്, വിനോദ് ഡാനിയേൽ, രാജു  എന്നിവർ ചടങ്ങിൽ സംസാരിച്ചു. തോമസ് സൈമൺ, ജോർജ് മാത്യൂ, അജി ജോർജ്, തോമസ് ഫിലിപ്പ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed