പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം രണ്ടാം ദിവസം പിന്നിട്ടു; ഇന്ന് ദ്വയം


മനാമ : ബഹ്റൈൻ കേരളീയ സമാജം സകൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകമത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നാടകാചാര്യൻ എൻ.എൻ പിള്ള അനുസ്മരണ ദിനാചരണം നടത്തി. മലയാള സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മകഥകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഞാൻ എന്ന കൃതി എന്ന് അനുസ്മരണം നടത്തിയ അനിൽ വെങ്കോട് പറഞ്ഞു. തുടർന്ന് ശശി തിരുവാങ്കുളത്തിന്റെ ‘‘കാട്ടുമാക്കാൻ ഇപ്പോൾ കരയുന്നില്ല’’ എന്ന നാടകം അരങ്ങേറി. മൂന്നാം ദിവസമായ ഇന്ന് ഹരീഷ് മേനോൻ സംവിധാനം ചെയ്ത ദ്വയം എന്ന നാടകമാണ് അരങ്ങേറുന്നത്.  നാലാം ദിവസമായ നാളെ കെ.ടി. മുഹമ്മദ് അനുസ്മരണം പ്രഭാഷണം  ഫിറോസ് തിരുവത്ര നിർവ്വഹിക്കും. തുടർന്ന് കനൽ തിയേറ്റർ അവതരിപ്പിക്കുന്ന ‘‘അഗ്നി വർഷ’’ അരങ്ങേറും. നാടകോത്സവത്തിന്റെ സമാപന ദിവസം രാത്രി എട്ടിന് ഫലപ്രഖ്യാപനവും അവാർഡ് വിതരണങ്ങളും നടക്കും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed