മലയാളി വിദ്യാർത്ഥിനിക്ക് ബഹ്‌റൈനിൽ അന്ത്യവിശ്രമം

മനാമ: ബഹ്‌റൈനിൽ ഇന്നലെ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനിക്ക് ബഹ്റൈനിൽ തന്നെ അന്ത്യ വിശ്രമമൊരുക്കും. ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം നിലന്പൂർ ചുങ്കത്തറ സ്വദേശി അച്ചാരിപറന്പിൽ സത്യന്റെയും ഷീല സത്യന്റെയും മകൾ ശ്രീലക്ഷി (13) ആണ് ഇന്നലെ മരിച്ചത്. ഹൃദയ സംബന്ധിയായ അസുഖം കാരണം വീട്ടിൽ ഇരുന്നു കൊണ്ട് വിദ്യാഭ്യാസം നടത്തുകയായിരുന്നു. 25 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന സത്യന്റെ മറ്റ് മക്കൾ സനീഷ് സത്യൻ, അവിനാഷ് സത്യൻ. (എട്ടാം ക്ലാസ്), മരണവിവരമറിഞ്ഞ് നാട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൻ അവിനാഷ് ഇന്ന് വൈകീട്ടോടെ ബഹ്‌റൈനിൽ എത്തിച്ചേരും. രേഖകളെല്ലാം ശരിയാക്കി നാളെ ബഹ്റൈനിൽ തന്നെ മൃതദേഹം സംസ്കരിക്കാനാണ് തീരുമാനം.