ബഹ്റൈൻ ബിസിനസ് ക്വിസ് ഷോ ഏപ്രിൽ 22 മുതൽ 26 വരെ


മനാമ : ബഹ്റൈൻ ബിസിനസ് ക്വിസ് ഷോയുടെ ആറാമത് എഡിഷൻ ഏപ്രിൽ 22 മുതൽ 26 വരെ സീഫ് മാളിന്റെ പുതിയ വിപുലീകരിച്ച കെട്ടിടത്തിൽ നടക്കുമെന്ന് സംഘാടകർ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.  "ഷോപ്പ് ബഹ്റൈൻ" ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഷോയിൽ തംകീൻ പങ്കാളിത്തം വഹിക്കുന്നുണ്ട്. ആറാം വർഷമാണ് തംകീൻ ഈ പരിപാടിക്ക് പിന്തുണ നൽകുന്നത്. ബിസിനസ് സമൂഹത്തിലെ അംഗങ്ങൾ തമ്മിലും പൊതുജനങ്ങളുമായും ബന്ധപ്പെടുന്നതിനും വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകും. ഇതിലൂടെ ബഹ്‌റൈനെ പ്രമുഖ പ്രാദേശിക ബിസിനസ് രാജ്യമായും സാമ്പത്തിക കേന്ദ്രമായും കാണുന്നത് നിലനിർത്താനും സഹായകമാകും. ഓരോ വർഷത്തെയും പ്രദർശനം, പ്രാദേശിക പരിപാടികൾക്കും, കലാകാരൻമാർക്ക് തൽസമയ പരിപാടികൾ അവതരിപ്പിക്കുന്നതിന് ഒരു വേദി ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed