കൂട്ട ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു


മനാമ : കഴിഞ്ഞ വർഷം മനാമയിൽ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തെത്തുടർന്ന് ഗുരുതരമായ പരിക്കുകളോടെ ഒൻപത് മാസം അബോധാവസ്‌ഥയിൽ  കിടന്നിരുന്നയാൾ ഞായറാഴ്ച്ച മരിച്ചു. അബ്ദുൾറദ്ദ ഘുലൂം എന്ന 41കാരനാണ് മരിച്ചത്. ഞായറാഴ്ച്ച ഹൂറ ഗ്രേവ് യാർഡിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. 
 
2017 മാർച്ച് 22നാണ് ഘുലൂമിനെയും അദ്ദേഹത്തിന്റെ സഹോദരനെയും 20 ഏഷ്യൻ വംശജർ ചേർന്ന് ആക്രമിച്ചത്. ക്രൂരമായ ആക്രമണത്തിന്റെ ഫലമായി തലയിലും ശരീരത്തിലും ഗുരുതരമായ പരിക്കുകളോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഒൻപത് മാസം അബോധാവസ്‌ഥയിൽ  കിടക്കുകയായിരുന്നു ഘുലൂം. പിന്നീട് ഇബ്രാഹിം ഖലീൽ കാനൂ ഹെൽത്ത് ആന്റ് സോഷ്യൽ സെന്റർ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് ഫിസിയോതെറാപ്പിയിലേക്ക് മാറ്റി. അവിടെനിന്ന് വീണ്ടും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റിയ ഘുലൂംഞായറാഴ്ച മരിച്ചു .
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed