ജിയ ഖാന്റെ മരണം : സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
മുംബൈ : ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് സൂരജ് പഞ്ചോളിക്കെതിരെ മുംബൈയിലെ സെഷൻസ് കോടതി ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. നടൻ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്‍റെയും മകനാണ് സൂരജ് പഞ്ചോളി. 2013 ജൂണ്‍ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്‍റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടർന്ന് കാമുകനായ സൂരജ് പാഞ്ചോളിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ ജിയ ഖാൻ ജീവനൊടുക്കിയത് തന്നെയെന്ന് കണ്ടെത്തി. ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നു സി.ബി.ഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊലപാതകമല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ സൂരജ് പഞ്ചോളിക്കെതിരെ സി.ബി.ഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. കേസിൽ ജിയയ്ക്ക് ഗർഭഛിത്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാൻ, പഞ്ചോളിയുടെ വേലക്കാരൻ, സൂരജിന്‍റെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടെ 22 പ്രതികളാണ് ഉള്ളത്.

