പ്രത്യേക ഇസ്ലാമിക കോഴ്സ് ആരംഭിക്കുന്നു
മനാമ: മദ്രസാ പഠനം ഇടയ്ക്ക് വെച്ച് മുടങ്ങുകയോ ഇസ്ലാമിക വിജ്ഞാനം നേടാൻ സാധിക്കാതെ വരികയോ ചെയ്ത വിദ്യാർത്ഥികൾക്കായി പ്രത്യേക സിലബസോടുകൂടിയ ഇസ്ലാമിക പഠനത്തിന് ദാറുൽ ഈമാൻ കേരള വിഭാഗം അവസരമൊരുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 8 മണി മുതൽ 11 മണി വരെയാണ് പഠനസമയം നിർണ്‍ണയിച്ചിട്ടുള്ളത്.
ഖുർആൻ, ഹദീസ്, പ്രായോഗിക കർമ്മശാസ്ത്രം, ഇസ്ലാമിക ചരിത്രം എന്നീ വിഷയങ്ങളിൽ സാമാന്യ അറിവ് നൽകുന്ന തരത്തിലുള്ള സിലബസാണ് ഇതിനായി ഒരു
ക്കിയിട്ടുള്ളത്. മനാമ ഫാറുഖ് മസ്ജിദിന് സമീപമുള്ള മദ്രസാ ക്യാന്പസിൽ ആരംഭിക്കുന്ന കോഴ്സിലേയ്ക്ക് 18 വയസ് വരെയുള്ള വിദ്യാർത്‍ഥികൾക്കാണ് പ്രവേശനം നൽകുന്നത്. സ്കൂൾ പഠനത്തെയും പരീക്ഷകളെയും ബാധിക്കാത്ത രുപത്തിലാണ് പഠന രീതിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും 34064973, 39860571 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മദ്രസാ അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് അറിയിച്ചു.

