ബഹ്‌റൈൻ പ്രവാ­സി­ നി­ര്യാ­തനാ­യി


മനാമ: മുപ്പത് വർഷമായി മനാമ യാഖൂബി സ്റ്റോറിൽ ലൈബ്രേറിയനായി ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കന്യാകുമാരി തേങ്ങാപട്ടണത്ത് താമസിക്കുന്ന പൂത്തുറ സ്വദേശി മുഹമ്മദ് മീരാനാണ് (59) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. നാട്ടിൽ പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു മുഹമ്മദ് മീരാൻ. 

ഭാര്യ: ഖദീജ ബീവി. മക്കൾ: അഹമ്മദ് അദ്‌നാൻ, ആലിയ തസ്‌നീം, ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മനാമ കുവൈത്ത് മസ്ജിദിൽ മയ്യിത്ത് നമസ്ക്കാരം നടക്കും. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed