യൂത്ത് ഇന്ത്യ ക്യാന്പയിൻ സമാപിച്ചു
മനാമ: ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന പ്രമേയത്തിൽ ഒരു മാസക്കാലമായി യൂത്ത് ഇന്ത്യ നടത്തിക്കൊണ്ടിരുന്ന ക്യാന്പയിൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് മുഖ്യ പ്രഭാഷണം നടത്തി. യുവത്വത്തെ സമൂഹത്തിന് പ്രയോജനകരമായ രൂപത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണെന്ന് പി.എം സാലിഹ് അഭിപ്രായപ്പെട്ടു. സൽമാനിയ ഖാദിസിയ്യ യൂത്ത് ക്ലബ് ഇൻഡോർ േസ്റ്റഡിയത്തിൽ മുഹമ്മദ് ദർവീഷിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സമ്മേളനം ശബാബുൽ മആലി പ്രസിഡണ്ട് ഇസ അബ്ദുറസാഖ് അൽഖാജ ഉദ്ഘാടന കർമ്മം നിർവ്‍വഹിച്ചു. ഖാദിസിയ്യ ക്ലബ് നിയുക്ത പ്രസിഡണ്ട് യൂസുഫ് അദ്ദൂസരി, സെക്രട്ടറി വി.കെ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡണ്ട് ടി.കെ ഫാജിസ്, വൈസ് പ്രസിഡണ്ട് യൂനുസ് സലീം, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദ്−വി ഇരിങ്ങൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

