നാ­ഷണൽ ചി­ൽ­ഡ്രൻ­സ് സയൻ­സ് കോ­ൺ­ഗ്രസ് ബഹ്‌റൈൻ സംഘം തി­രി­ച്ചെ­ത്തി­


മനാമ: ഗുജറാത്തിലെ അഹമ്മദാബാദിൽ ഡിസംബർ 25 മുതൽ 31 വരെ നടന്ന ഇരുപത്തിയഞ്ചാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുത്ത ബഹ്‌റൈൻ സംഘം തിരിച്ചെത്തി. സീനിയർ വിഭാഗത്തിൽ ന്യൂ ഇന്ത്യൻ സ്‌കൂളിലെ ദേവിക ബാബുവും, ജൂനിയർ വിഭാഗത്തിൽ ന്യൂ മില്ലേനിയം സ്‌കൂളിലെ അനശ്‌ കാത്യായനുമാണ് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പ്രൊജക്ട് ഗൈഡുകളായി അദ്ധ്യാപകരായ ഷാജി സാം (ന്യൂ ഇന്ത്യൻ സ്‌കൂൾ), സായ് കുമാർ (ന്യൂ മില്ലേനിയം സ്‌കൂൾ) എന്നിവരും പങ്കെടുത്തു. നിരവധി പ്രൊജക്ടുകളെ കുറിച്ച് അറിയാനും, അനേകം ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ലഭിച്ചതായും നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുത്ത കുട്ടികൾ പറഞ്ഞു.

ഇരുപതോളം രാജ്യങ്ങളിൽ നിന്നായി എഴുനൂറ്റി അന്പത് പ്രൊജക്ടുകളാണ് അവതരിപ്പിച്ചത്. കുട്ടികളിൽ ശാസ്ത്ര പരീക്ഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 25 വർഷമായി നടത്തി വരുന്ന നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ഇത്തവണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഉദ്ഘാടനം ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed