മുൻ ബഹ്റൈൻ പ്രവാസിയുടെ മകന് നാഷണൽ അവാർഡ്
മനാമ: മുൻ ബഹ്റൈൻ പ്രവാസിയും മാർത്തോമാ പാരീഷ് മുൻ ഇടവകാംഗവുമായ ജോർജ്ജി നിഷ ദന്പതികളുടെ മകനും ബാംഗ്ലൂർ ഷേർവുഡ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ നീൽ സാഖ് ജോർജ്ജിന് നാഷണൽ അവാർഡ് ലഭിച്ചു. കൽക്കത്തയിൽ െവച്ച് നടത്തിയ ‘വിസ് നാഷണൽ സ്പെൽബി മത്സരത്തിന്റെ’ എട്ടാമത്തെ നാഷണൽ മെഗാ ഫൈനൽ റൗണ്ടിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിനാണ് നീൽ സാഖിന് ഈ പുരസ്ക്കാരം. പതിനായിരം രൂപ ക്യാഷ് അവാർഡും, ട്രോഫിയുമാണ് ലഭിച്ചത്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട 200 കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഓരോ സംസ്ഥാനത്ത് നിന്നും 10 കുട്ടികൾക്കാണ് അവസരം ലഭിച്ചത്. വിസ് നാഷണൽ സ്പെൽബി മത്സരം സ്കൂൾ, ഇന്റർ സ്കൂൾ, േസ്റ്ററ്റ്, േസ്റ്ററ്റ് മെഗാ ഫൈനൽ എന്നീ ലെവലുകൾ ഒന്നര വർഷത്തെ സമയം കൊണ്ടാണ് നീൽ പൂർത്തിയാക്കിയത്. റിഫയിൽ താമസിക്കുന്ന ജോയ് സി. തോമസിന്റെയും മറിയാമ്മ ജോയിയുടെയും ചെറുമകനാണ് നീൽ സാഖ് ജോർജ്ജ്.

