സെന്റ് മേരീസ് കത്തീഡ്രലിന് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2018 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഡിസംബർ 31ന് രാത്രിയിൽ കത്തീഡ്രലിൽ െവച്ച് നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവനാസിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വം വഹിച്ചു.
ഇടവക വികാരി റവ. ഫാ. ജോഷ്വാ എബ്രഹാം, സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ എന്നിവർ സഹ കാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കഴിഞ്ഞ വർഷത്തെ ട്രസ്റ്റി ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവരുടെ കൈയ്യിൽ നിന്ന്‍ പള്ളിയുടെ രേഖകൾ അഭിവന്ദ്യ തിരുമേനിക്ക് കൈമാറി. തുടർന്ന്‍ 2018 വർഷത്തെ ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവർക്ക് നൽകുകയും ചെയ്തു. എക്സ് ഒഫിഷോ, ഓഡിറ്റർ, പതിനാല് ഏരിയാകളിൽനിന്നുള്ള കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഏവർക്കും പുതുവത്സരാശംസകൾ അഭിവന്ദ്യ തിരുമേനി നേർന്നു.

