ക്രി­സ്തു­മസ്-പു­തു­വർ­ഷ ആഘോ­ഷം സംഘടി­പ്പി­ച്ചു­


മുഹറഖ്: മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നക്ഷത്രരാവ് 2018 എന്ന പേരിൽ മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ ക്രിസ്തുമസ് പുതുവർഷ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രകാശ് പൊന്നാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രവാസ ലോകത്തെ പ്രമുഖ എഴുത്തുകാരി ശ്രീദേവി വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. പട്ടുറുമാൽ ഫെയിം നസീബ കാസർകോഡിന്റെയും, ജാനു തമാശകൾ ഫെയിം ലിധി ലാലിന്റെയും അവതരണം നക്ഷത്രരാവിനു മാറ്റ് കൂട്ടി. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമാജം ഭാരവാഹികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന്  നടന്ന ലക്കിടി നറുക്കെടുപ്പും  ശ്രദ്ധേയമായി. 

ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും സമാജം രക്ഷാധികാരിയുമായ എബ്രഹാം ജോൺ, പ്രദീപ് പുറവങ്കര, വനിത വിങ് പ്രസിഡന്റ് ധന്യ സുരേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ നന്ദു ആനന്ദ്, വൈസ് പ്രസിഡന്റ് കുമാർ, മുഹറഖ് മലയാളി സമാജം ട്രഷറർ ജയൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed