ഗൾ­ഫ് രാ­ജ്യങ്ങളിൽ പ്രാ­ബല്യത്തിൽ വന്ന നി­കു­തി­യെ­ കു­റി­ച്ച് അറി­യേ­ണ്ടതെ­ല്ലാം


മനാമ: ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്ന മൂല്യവർദ്ധിത നികുതി പലരുടെയും ജീവിത ചിലവിനെ കാര്യമായി ബാധിച്ചെങ്കിലും, നിലവിൽ വന്ന പുതിയ നികുതി സന്പ്രദായത്തെ കുറിച്ച് പലരും അജ്ഞരാണ്. പല സ്റ്റോറുകളിലും പഴയ സ്റ്റോക്ക് ഉള്ളതിനാൽ വില ഉയർത്തിയിട്ടില്ല എന്നത് ഒരു കാരണമാണ്. സ്റ്റോക്ക് തീരും വരെ പഴയ വിലയിൽ തന്നെ വിൽക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. 

പുകയില, ഊർജ്ജപാനീയങ്ങൾ എന്നിവയ്ക്ക് നൂറ് ശതമാനം നികുതി, സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് അന്പത് ശതമാനം നികുതി എന്ന രീതിയിൽ ബഹ്‌റൈൻ ചരിത്രത്തിലെ ആദ്യ നികുതി സംവിധാനം പ്രാബല്യത്തിലായതോടെ ആരോഗ്യത്തിന് ദോഷകരമായ 920 ഉൽപ്പന്നങ്ങൾക്കാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. 

വിലയുടെ അഞ്ച് ശതമാനമാണ് നികുതി. ഇതോടെ സോഫ്റ്റ് ഡ്രിങ്കുകളുടെ വില 0.225 ബഹ്‌റൈൻ ദിനാറും, എനർജി ഡ്രിങ്കുകൾക്ക് 1.2 ദിനാറും വർദ്ധിപ്പിച്ചു. പുകയില ഉൽപ്പന്നങ്ങളുടെ പുതുക്കിയ വില 1.8 മുതൽ 2.4 ദിനാർ വരെയാണ്. നികുതി ഏർപ്പെടുത്തിയതിന് ശേഷമുള്ള പൈപ്പ് സിഗരറ്റ് ഉൽപ്പന്നങ്ങളുടെ വില 3 മുതൽ 3.5 ദിനാർ വരെയാണ്.

എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ പട്ടിക ധനകാര്യ മന്ത്രാലയം ഔദ്യോദിക വെബ്‌സൈറ്റിൽ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉൽപ്പന്നങ്ങളുടെ നികുതി ഏർപ്പെടുത്തിയ ശേഷമുള്ള വിലയും, മുൻപത്തെ വിലയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉൽപ്പാദകർ, ഇറക്കുമതി ചെയ്യുന്നവർ, വിതരണക്കാർ എന്നിവർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും, നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് 5,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എണ്ണ വരുമാനത്തെ പൂർണ്ണമായും ആശ്രയിക്കാതെ സർക്കാരിന്റെ പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്താനാണ് പുതിയ നികുതി നടപ്പാക്കിയത്. 2016 നവംബറിൽ ഉണ്ടാക്കിയ കോമൺ വാറ്റ് കരാർ അനുസരിച്ച് 2019 ജനുവരിക്കുള്ളിലായി ജി.സി.സി അംഗ രാജ്യങ്ങളിൽ വാറ്റ് നടപ്പിലാക്കേണ്ടതുണ്ട്. 2015 ഡിസംബറിൽ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ പ്രമേയത്തിലാണ് ബഹ്റൈനിൽ എക്സൈസ് നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകുന്നത്. 

സർക്കാരുകളുടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുന്പോഴും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്‌. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉൽപ്പന്നം വാങ്ങുന്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെ മൂല്യവർദ്ധിത നികുതി എന്ന് വിളിക്കുന്നു.

വെള്ളം, വൈദ്യുതി, ടെലിഫോൺ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളിലെല്ലാം വാറ്റ് നിർബന്ധമാകും. സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത വിദ്യാഭ്യാസം, അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, സ്‌കൂൾ യൂണിഫോം, ലാപ്ടോപ്പ്, ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, പാഠ്യപദ്ധതിക്ക് പുറത്തുള്ള വിനോദയാത്രകൾ, വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വാടക എന്നിവയും ഇതിൽ പെടും. സ്വർണ്ണത്തിനും ഉണ്ട് മൂല്യവർദ്ധിത നികുതി. സ്‌കൂളിലെ ട്യൂഷൻ ഫീസും, താമസ കെട്ടിടങ്ങളുടെ വാടകയും ഒഴിവാക്കിയിട്ടുണ്ട്.

എണ്ണ വരുമാനത്തിൽ വന്ന ഇടിവാണ് ഇതര വരുമാന മാർഗ്ഗങ്ങൾ തേടാൻ ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed