ഹൃദയാഘാതം : പ്രവാ­സി­ നിര്യാതനായി


മനാമ : ബഹ്റൈനിൽ‍ അപ്പാർ‍ട്ട്മെന്റ് ജീവനക്കാരനായി ജോലി ചെയ്തുവന്നിരുന്ന വടകരയിലെ ഇരിങ്ങൽ മൂരാട് സ്വദേശിയായ അബ്ദുൽ‍ റസാഖ് (49) ഹൃദയാഘാതം മൂലം നിര്യാതനായി. പതിനെട്ട് വർ‍ഷത്തോളമായി ബഹ്റൈനിൽ‍ ജോലി ചെയ്ത് വന്നിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുന്പ് നെഞ്ച് വേദനയെ തുടർ‍ന്ന് സൽ‍മാനിയ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് തന്നെ നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ഏർ‍പ്പാടുകൾ‍ ചെയ്തു വരുന്നു. ഭാര്യ: നസീമ, മക്കൾ‍: ഷംല, ഷഫീഖ്, തസ്ലീമ. ജാമാതാക്കൾ‍ ദിൽ‍ഷാദ് (ബഹ്റൈൻ), സൗജൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed