വ്യക്തിവിവരങ്ങൾ പുതുക്കിയില്ലെങ്കിൽ 50 ദിനാർ പിഴ


മനാമ : സത്തേൺ ഏരിയ മുനിസിപ്പാലിറ്റിയിൽ വ്യക്തി വിവരങ്ങൾ പുതുക്കാതെ താമസിക്കുന്ന വ്യക്തികൾക്ക് 50 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തും. ഗവർണറേറ്റിൽ താമസിക്കുന്ന പൗരന്മാരും പ്രവാസികളും ഇതിൽ ഉൾപ്പെടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. 

റിഫ, ഇസാടൗൺ, സല്ലാഖ് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർക്കാണ് പിഴ ഏർപ്പെടുത്തുന്നത്. മുനിസിപ്പാലിറ്റിലെ ഹ്യൂമൻ റിസോഴ്സ് ആന്റ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടറേറ്റാണ് കത്ത് നൽകിയത്. 50 ബഹ്‌റൈൻ ദിനാർ പിഴ നൽകുന്നത് ഒഴിവാക്കാൻ മുനിസിപ്പൽ അക്കൗണ്ട് ഡാറ്റ പുതുക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, പാട്ടക്കരാർ അല്ലെങ്കിൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ.) എന്നിവയുടെ പകർപ്പുകളും ഐഡന്റിറ്റി കാർഡും സഹിതം മുനിസിപ്പാലിറ്റിയിലെ ഓഫീസ് 11ൽ എത്തണമെന്ന് കത്ത് വ്യക്തമാക്കുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി 17986152 എന്ന നന്പറിൽ ബന്ധപ്പെടാമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.റവന്യൂ ഡിവിഷൻ ഹെഡ് ഒപ്പുവെച്ച കത്ത് ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ 50 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തും. 2018 ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽവരും.

പുതുക്കപ്പെടേണ്ട അക്കൗണ്ടുകളുടെ ബാഹുല്യം മൂലം ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതിന് 10 ദിവസത്തിനുള്ളിൽ എന്നത് മൂന്ന് മാസത്തിനുള്ളിൽ എന്ന് കാലാവധി നീട്ടിയേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed