ബഹ്‌റൈൻ പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
മനാമ : ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കോയിവിളതേവലക്കര ഷാഫി (32) നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ബഹ്റൈനിൽ നിന്ന് അഞ്ച് മാസം മുൻപ് നാട്ടിലേയ്ക്ക് പോയ ഷാഫി വീണ്ടും തിരിച്ചുവരാനിരിക്കെ ഇന്നലെ രാത്രി കോവൂർ തോപ്പിൽ മുക്കിലുണ്ടായ വാഹനാപകടത്തിൽ മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


