ബന്ധു­ക്കളു­ടെ­ തി­രോ­ധാ­നം : ആശങ്കയോ­ടെ­ പ്രവാ­സി­ മത്സ്യത്തൊ­ഴി­ലാ­ളി­കളും


മനാമ : ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് മത്സ്യത്തിലൊഴിലാളികളുടെ ബന്ധുക്കളായ പ്രവാസി കുടുംബങ്ങൾ ബഹ്റൈനിൽ ആശങ്കയോടെ കഴിയുന്നു. ബഹ്‌റൈനിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട നിരവധി പ്രവാസികൾ കേരളത്തിലെ പാരന്പര്യ തൊഴിലിൽ കൂടി വന്നവരാണ്. ഇവരുടെയെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നാട്ടിൽ ഇതേ തൊഴിലിൽ ഏർപ്പെട്ടവരാണ്. പ്രത്യേകിച്ച് തിരുവനന്തപുരം, കന്യാകുമാരി തീരപ്രദേശ മേഖലകളിലുള്ളവർ. സിത്രയിലെ പ്രധാന മത്സ്യബന്ധന മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നല്ലൊരു ശതമാനവും കന്യാകുമാരി തൂത്തൂർ, ചിന്നത്തുറ, മാർത്താണ്ധം തുടങ്ങിയ തമിഴ്നാട് പ്രദേശത്തെയും പൂന്തുറ, വിഴിഞ്ഞം തുടങ്ങിയ കേരളത്തിലെയും പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 

കേരളത്തിൽ ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ കേരളത്തിൽ നിന്നുള്ള ഇവരുടെ നിരവധി ബന്ധുക്കളാണ് ഉൾപ്പെട്ടിട്ടുള്ളത്. മൂന്നോ നാലോ ദിവസം മുൻപ് മാത്രം ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് പ്രാദേശിക മീൻ പിടുത്തക്കാർ തോണി ഇറക്കിയിരുന്നില്ലെങ്കിലും രണ്ടും മൂന്നും ആഴ്ചകൾക്ക് മുൻപേ കടലിൽ യന്ത്ര ബോട്ടുകളുമായി മീൻ പിടിക്കാൻ പോയവരിൽ പലരും പുറംകടലിൽ പെട്ടിരിക്കുകയാണ്. മാസങ്ങൾ കടലിൽ കഴിഞ്ഞാലും വലിയ ബോട്ടിൽ പോയവർക്ക് പ്രയാസം അനുഭവപ്പെടില്ലെന്നും എന്നാൽ ചെറിയ വള്ളങ്ങളിൽ പോയവർ പലരെയും ഇനിയും തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നതും മത്സ്യ തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു.

ബഹ്‌റൈനിൽ മത്സ്യബന്ധസനത്തൊഴിലിൽ ഏർപ്പെട്ട കിമി നിക്കോളാസ് തന്റെ ആശങ്കകൾ 4 പി എം ന്യൂസുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ അനുജൻ കന്യാകുമാരി ജില്ലയിലെ നീരോടി എന്ന പ്രദേശത്ത് നിന്നാണ് മത്സ്യബന്ധനത്തിന് പോയത്. എന്നാൽ ഇതുവരെയും തിരിച്ചെത്തിയില്ലെന്ന് കിമി പറഞ്ഞു. ഭാര്യാ സഹോദരൻ സുബിനും അദ്ദേഹത്തോടൊപ്പം പോയ മത്സ്യത്തൊഴിലാളി സംഘവും ലക്ഷദ്വീപ് സമൂഹത്തിലെ ഏതോ ഒരു ദ്വീപിൽ എത്തിച്ചേർന്നതായും വിവരം ലഭിച്ചതായി കിമി പറഞ്ഞു. ബോട്ടുകളിൽ കഴിയുന്നവർക്ക് ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണവും വെള്ളവും സ്റ്റോക്ക് ഉണ്ടാകുമെന്നും അവരെ രക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ തോണികളിൽ പോയി പെട്ടു കിടക്കുന്നവരെയാണ് രക്ഷിക്കേണ്ടതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പലപ്പോഴും മുന്നറിയിപ്പ് ലഭിക്കുന്പോഴേയ്ക്കും പുറംകടലിൽ എത്തിയിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ് പലപ്പോഴും മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെടുന്നതെന്നും ഇവർ പറഞ്ഞു.

കേരളത്തിൽ മത്സ്യ ബന്ധനത്തിനിടെ കാണാതാകപ്പെട്ടവരുടെയും മരിച്ചവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ബഹ്റൈനിലെ മത്സ്യത്തൊഴിലാളി പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഷാജി പൊഴിയൂർ അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ഉടൻ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed