24 മണി­ക്കൂ­റും പണമി­ടപാ­ടു­കൾ­ക്ക് സൗ­കര്യമൊ­രു­ക്കി യു­.എ.ഇ എക്സ്ചേ­ഞ്ച്-സദാദ് ധാ­രണ


മനാമ : ആഗോള പണമിടപാട് വിദേശ വിനിമയ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും ബഹ്റൈൻ പേയ്ഡ് ഗേറ്റ്−വേ കന്പനിയായ സദാദുമായി കരാറിൽ ഒപ്പുവച്ചു. രാജ്യത്തുടനീളം സ്വയം സേവന കിയോസ്കുകളിലൂടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്തർദേശീയ - ആഭ്യന്തര പണമിടപാട് സേവനവുമായി ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കും. ഇന്ന് രാവിലെ മനാമ ഡൗൺടൗൺ റൊട്ടാനയിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച ധാരണാപത്രം കൈമാറി. യു.എ.ഇ എക്സ്ചേഞ്ച്, യു.എ.ഇ എക്സ്ചേഞ്ച് ബ്രോക്കർമാർ, സദാദ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ബഹ്റിനിലെ സുദീർഘ സേവന പാരന്പര്യമുള്ള എക്സ്ചേഞ്ച് ഹൗസ് എന്ന നിലയിൽ, യു.എ.ഇ എക്സ്ചേഞ്ച് സജ്ജീകരിക്കുന്ന സ്വയം സേവന കിയോസ്കുകൾ വഴിയുള്ള റൗണ്ട്− ദി− ക്ലോക്ക് മണി ട്രാൻസ്‌ഫറുകൾ സുഗമമാക്കുകയും ബഹ്റൈനിലെ യൂട്ടിലിറ്റി പ്രൊവൈഡർമാർക്കായി ബിൽ പേയ്മെന്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഈ സേവനം ലഭ്യമാക്കാൻ ഉപഭോക്താക്കൾ യു.എ.ഇ എക്സ്ചേഞ്ചിൽ ഒരു തവണ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. 

ലബ്ധപ്രതിഷ്ഠരായ സദാദുമായി തങ്ങളുടെ വിജയകരമായ പങ്കാളിത്തം പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണെന്നും സ്വയം സേവന കിയോസ്കുകൾ ഉപഭോക്താവിന് നവീനവും സൗകര്യപ്രദവും ഒപ്പം സുരക്ഷിതവുമായ പണമിടപാടിന് വഴിയൊരുക്കുമെന്നും യു.എ.ഇ എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ഫിൻ ടെക്ക് സാങ്കേതിക സാദ്ധ്യതകൾ പണമിടപാട് രംഗത്ത് പരമാവധി പ്രയോജനപ്പെടുത്തുന്ന യു.എ.ഇ എക്സ്ചേഞ്ചിന്, വളർച്ചയിൽ ശ്രദ്ധയൂന്നിയ ബഹ്റൈൻ എന്ന രാജ്യത്തിന്റെ അഭിലാഷങ്ങൾക്കൊത്ത് നൂതന മാർഗ്ഗങ്ങളിലൂടെ മുന്നേറുവാൻ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനമെത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും വലിയ ഊർജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ എക്സ്ചേഞ്ചുമായി ചേരുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് സദാദ് ചെയർമാൻ ഷെയ്ഖ് അലി അബ്ദുള്ള ഹമദ് ഇസാ അൽ ഖലീഫ വ്യക്തമാക്കി. തദ്ദേശീയരും പ്രവാസികളുമായ ബഹ്റൈൻ ജനസമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും കുറ്റമറ്റ അതിദ്രുത പണമിടപാടും സാധ്യമാക്കുന്ന യു.എ.ഇ എക്സ്ചേഞ്ച് കിയോസ്ക്ക് സംവിധാനം ഉപഭോക്താക്കൾക്ക് എളുപ്പങ്ങളുണ്ടാക്കുമെന്നും തങ്ങളുടെ യു.എ.ഇ എക്സ്ചേഞ്ചുമായുള്ള ബിസിനസ് ബന്ധം കൂടുതൽ ശക്തിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊക്കെ ഇത്തരം കിയോസ്കുകൾ സ്ഥാപിക്കുക വഴി തങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ജനങ്ങൾക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വഴിയൊരുങ്ങുകയാണെന്ന് യു.എ.ഇ എക്സ്ചേഞ്ച് എക്സിക്യുട്ടീവ് ഡയറക്ടർ ജനറൽ മാനേജർ വിനീഷ് കുമാർ പറഞ്ഞു. ഈ കിയോസ്കുകൾ പരമാവധി സുരക്ഷയോടൊപ്പം എളുപ്പത്തിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് കിയോസ്കുകൾ സ്പർശന സ്ക്രീനുകളിൽ കുറച്ച് ലളിതമായ ടാപ്പുകൾ ഉപയോഗിച്ച് ഏത് സമയത്തും പണം അയയ്ക്കാനാകുമെന്ന് വിനീഷ് കുമാർ സൂചിപ്പിച്ചു.

യു.എ.ഇ എക്സ്ചേഞ്ചിന് സദാദ് സഹകരണത്തോടെ ബഹ്റൈൻ രാജ്യത്തിലെ താമസക്കാർക്ക് പ്രാദേശിക സേവന ദാതാവിന്റെ ബില്ലുകൾ അടയ്ക്കാൻ കഴിയും. ഇതിൽ വിവ പ്രീപെയ്ഡ്, വിവ പോസ്റ്റ്പെയ്ഡ്, സെയ്ൻ പ്രീപെയ്ഡ്, സെയ്ൻ പോസ്റ്റ്പെയ്ഡ്, ബറ്റെൽകോ പ്രീപെയ്ഡ്−/പോസ്റ്റ്പെയ്ഡ്, വൈദ്യുതി, വാട്ടർ അതോറിട്ടി ബില്ലുകൾ എന്നിവ അടയ്ക്കാനുള്ള സേവങ്ങളും കിയോസ്കിൽ ലഭ്യമാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed