ഡി­ജി­റ്റൽ സന്പദ്ഘടനയ്ക്ക് തയ്യാ­റെ­ടു­ത്ത് ബഹ്‌റൈൻ


മനാമ : ഡിജിറ്റൽ സന്പദ്ഘടന സൃഷ്ടിക്കുന്നതിനും രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു പണരഹിത സമൂഹം യാഥാർത്ഥ്യമാക്കുന്നതിനും ബഹ്‌റൈൻ ശ്രമിക്കുന്നതായി അറബ് ഫിനാൻഷ്യൽ സർവ്വീസസ് സി.ഇ.ഒ ബി. ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ശന്പള സന്പ്രദായം നിർബന്ധമാക്കുന്നതിന് രാജ്യം നിയമങ്ങൾ പാസ്സാക്കും. ഡിജിറ്റൽ സാന്പത്തിക നെറ്റ−്വർക്കിൽ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തും. രാജ്യത്ത് ഇ-−ശന്പളം,− ഡിജിറ്റൽ വേതനം എന്നിവ ഏർപ്പെടുത്തുന്നതിൽ നിർണ്ണായകമായ തീരുമാനങ്ങൾ അടുത്ത 12 മാസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അവസാനിച്ച ബി.സി.ഐ.സി.എ.ഐ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ബി. ചന്ദ്രശേഖർ.

ഡിജിറ്റൽ സന്പദ്−വ്യവസ്ഥ നടപ്പാക്കുന്നതിന് സെൻട്രൽ ബാങ്ക് മുതൽ ലോക്കൽബാങ്കുകൾ വരെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സിയിലെ പ്രധാന ധനകാര്യ സേവന കേന്ദ്രമായി മാറുകയെന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. 

എല്ലാവരേയും ഡിജിറ്റൽ സാന്പത്തിക വ്യവസ്ഥിതിയിൽ എത്തിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് മൊബൈൽ ഫോണിലൂടെയുള്ള ഡിജിറ്റൽ ഇടപാടുകൾ സ്വീകരിക്കുന്ന സൂപ്പർമാർക്കറ്റുകൾ മുതൽ പെട്രോൾ േസ്റ്റഷനുകൾ വരെയുള്ള 1000 ഔട്ലെറ്റുകൾ നിലവിലുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed