ഇന്ത്യൻ സ്‌കൂൾ കാ­യി­കദി­നം : വി­ക്രം സാ­രാ­ഭായ് ഓവറോൾ ചാ­ന്പ്യന്മാ­രാ­യി­


മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൗസ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ 506 പോയന്റുകൾ കരസ്ഥമാക്കി വിക്രം സാരാഭായ് ഹൗസ് ചാന്പ്യന്മാരായി. 323 പോയന്റുകൾ നേടി സി.വി രാമൻ ഹൗസ് റണ്ണേഴ്‌സ് അപ്പും 282 പോയന്റുകൾ നേടി ജെ.സി ബോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിഫാ ക്യാന്പസിലെയും ഇസാടൗൺ ക്യാന്പസിലെയും വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടികൾ രാവിലെ 8:30 മുതൽ ആരംഭിച്ചു. ശൈഖാ നൂറാ ബിൻത്ത്‌ റാഷിദ് അൽ ഖലീഫാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ, അസി. ജനറൽ സ്‌ക്രാപ്റ്ററി മനോജ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഭൂപീന്ദർ സിംഗ്, സജി ആന്റണി, ഖുർഷിദ് ആലം, ജൈഫർ മൈദാനി, സജി മാർക്കോസ്, പ്രിൻസിപ്പൽമാരായ പളനിസ്വാമി, സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവരും സംബന്ധിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed