ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്റൈൻ ചാപ്റ്റർ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
മനാമ : ബ്ലഡ് ഡോനേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാന്പിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി ഭദ്രദീപം കൊളുത്തി ക്യാന്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ചെയർമാൻ കെ.ടി സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീജ ശ്രീധരൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ലാൽ കെയർ പ്രസിഡണ്ട് ജഗത്, ദയ സൗഹൃദവേദി പ്രസിഡണ്ട് ബിജു, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അന്പലായി, സാമൂഹ്യപ്രവർത്തകൻ സായിദ് അലി, 4 പി.എം ന്യൂസ് മാനേജിങ് എഡിറ്റർ പ്രദീപ് പുറവങ്കര, കാർട്ടൂണിസ്റ്റ് സത്യദേവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് പ്രിൻസിപ്പാൾ അന്പിളികുട്ടൻ, ബി.ഡി.കെ രക്ഷാധികാരി ഇടത്തൊടി ഭാസ്കരൻ, ന്യൂ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്നു. ബി.ഡി.കെ ജനറൽ സെക്രട്ടറി റോജി ജോൺ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ ഇടത്തൊടി ഭാസ്കരനെ ആദരിച്ചു. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളായ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, വൈസ് പ്രസിഡണ്ട് ശൈലേഷ് കാക്കുനി, അമൽദേവ്, ട്രെഷറർ ഫിലിപ്പ് വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്, സുരേഷ് പുത്തൻവിളയിൽ, എക്സിക്യുട്ടീവ് അംഗങ്ങളായ മണികുട്ടൻ, ജിബിൻ, സാബു അഗസ്റ്റിൻ, അശ്വിൻ, കണ്ണൻ മുഹറഖ്, ബി.ഡി.കെ ലേഡീസ് വിങ്ങ് എക്സിക്യുട്ടീവ് അംഗങ്ങളായ ആനി അബ്രഹാം, രമ്യ ഗിരീഷ്, സ്മിത സാബു, രേഷ്മ ഗിരീഷ്, ഷൈനി വർഗ്ഗീസ്, മിനി റോയി എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
ബഹ്റൈൻ പബ്ലിക് ട്രാസ്പോർട്ട് കന്പനിയിലെ റോഡ് ആന്റ് ആക്സിഡണ്ട് സേഫ്റ്റി ട്രെയിനർ അഹമ്മദ് കുട്ടി റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവൽകരണ ക്ലാസ് നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഡോ. ബാബു രാമചന്ദ്രൻ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ഫൈസൽ എന്നിവരുടെ സേവനം ക്യാന്പിൽ ഉണ്ടായിരുന്നു.


