ആവേ­ശത്തി­രയി­ളക്കി­ ബി­.കെ­.എസ് വോ­ളി­ സമാ­പി­ച്ചു­


മനാമ : ബഹ്‌റൈനിലെ വോളിബോൾ പ്രേമികൾക്ക് ഒരാഴ്ച നീണ്ട ആവേശം സമ്മാനിച്ച ബഹ്‌റൈൻ കേരളീയ സമാജം വോളിബോളിന് പരിസമാപ്തിയായി. ഇന്നലെ സമാജത്തിൽ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ ബഹ്‌റൈനിലെ പ്രമുഖ കന്പനിയായ ഗൾഫ് ദിവാനിയയും കെ.എം.സി.സി ബഹ്‌റൈനും കടുത്ത മത്സരമാണ് കാഴ്ച െവച്ചത്. ആദ്യ കളിയിൽ 20 പോയന്റുകൾക്കെതിരെ 25 പോയന്റുകൾ നേടി ഗൾഫ് ദിവാനിയ മുന്നേറിയപ്പോൾ രണ്ടാമത്തെ കളിയിൽ കെ.എം.സി.സി വിജയിച്ചു.

മൂന്നാംമത്തെ കളിയിൽ വീണ്ടും ഗാഫ് ദിവാനിയയും നാലാമത്തെ റൗണ്ടിൽ കെ.എം.സി.സിയും മുന്നേറിയപ്പോൾ അവസാന നിർണ്ണായക തൈ ബ്രെയ്ക്കറിൽ കെ.എം.സി.സിയ്ക്കെതിരെ ഗൾഫ് ദിവാനിയ ആധിപത്യം നേടുകയായിരുന്നു. തുടർന്ന് 3-−2 എന്ന നിലയിൽ മത്സരം അവസാനിപ്പിച്ച് ഗൾഫ് ദിവാനിയയെ വിജയികളായി പ്രഖ്യാപിച്ചു. മികച്ച കളിക്കാരനായി അജിത്ത് ലാലിനെയും (ഗൾഫ് ദിവാനിയ), മികച്ച സ്‌ട്രൈക്കർ ആയി വിപിൻ ജോർജ്ജ്, മികച്ച സെറ്റർ ജയലാൽ (സൗദി അറാബ്‌കോ), മികച്ച ലിബറോ രതീഷ് (അറാബ്‌കോ) എന്നിവരെയും തിരഞ്ഞെടുത്തു.

സമാപന ചടങ്ങിൽ സമാജം സെക്രട്ടറി എൻ.കെ വീരമണി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്, കെ.എം.സി.സി പ്രസിഡണ്ട് ജലീൽ തുടങ്ങിയവർ സംസാരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed