ഓഖി ചുഴലിക്കാറ്റ്; തമിഴ്‌നാടിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : ഓഖി ചുഴലിക്കാറ്റിനെ തുടർന്നു പ്രതിസന്ധി നേരിടുന്ന തമിഴ്‌നാടിന് എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്.
ഇന്നലെ പ്രധാനമന്ത്രി പളനിസാമിയെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെ സംബന്ധിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. ഏഴു ജില്ലകളിലായി നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതായും സർക്കാർ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രി ധരിപ്പിച്ചു.
നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം കേന്ദ്രസഹായത്തിനായി റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിച്ചു. കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലാണ് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്.


