തെറ്റായ ആരോപണങ്ങൾ മന്ത്രിസഭ നിരസിച്ചു


മനാമ :  ഇസ ഖാസ്സിമിന് ആരോഗ്യസംരക്ഷണം നിഷേധിച്ചുവെന്ന തെറ്റായ ആരോപണം മന്ത്രിസഭ നിരസിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും മറ്റ് താമസക്കാർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന സേവനങ്ങൾ എല്ലാ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും ലഭ്യമാണ്. ഈ സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ഏതെങ്കിലും പൗരനോ താമസക്കാർക്കോ ഒരു തടസ്സവും ഇല്ല.  അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുകയുമില്ല. എല്ല്ലാ സമയത്തും  ആരോഗ്യ മന്ത്രാലയത്തിന്റെ സർക്കാർ, സ്വകാര്യ ആരോഗ്യ സേവന സെന്ററുകൾ രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലും ലഭ്യമാവുന്നതാണെന്നും മന്തിസഭ ഒരു പ്രസ്താവനയിൽ പറഞ്ഞു. 
 
ഇസ ഖാസിമിന്റെ ആരോഗ്യാവസ്ഥയും പിന്തുടർന്നിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഖാസിമിന്റെ ബന്ധുവിന്റെ അപേക്ഷ പ്രകാരം ഡോ. ജാസിം ഹസ്സൻ അൽ ദിറാസിയും ഡോ. മുഹമ്മദ് ഹസ്സൻ അൽ ദിറാസിയും  നവംബർ 26, തിങ്കളാഴ്ച വൈകുന്നേരം ഖാസിമിനെ ദിറാസിലുള്ള വീട്ടിൽ സന്ദർശിച്ചിരുന്നു. നവംബർ 29, ബുധനാഴ്ച്ച രാവിലെ ആംബുലൻസുമായി ആശുപത്രി ജീവനക്കാർ വീട്ടിലെത്തി ഖാസിമിനെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ എത്തിയപ്പോൾ ഖാസിമിന്റെ ബന്ധുക്കൾ അത് വിലക്കുകയായിരുന്നു. ഖാസിമിന് ആശുപത്രിയിലെ ചികിത്സയുടെ ആവശ്യം ഇല്ലെന്നും കുറച്ച് കൂടി സമയം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഡോ. മുഹമ്മദ്, ഖാസിമിന്റെ ബന്ധുവിന്റെ അപേക്ഷ പ്രകാരം വീണ്ടും വീട്ടിൽ എത്തി ഖാസിമിനെ സന്ദർശിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ഡോ. ചികിത്സയ്ക്കായി ഒരു കുറിപ്പടി കൊടുക്കുകയും ചെയ്തിരുന്നു. രോഗികളോ അവരുടെ  ബന്ധുക്കളോ ആവശ്യപ്പെടുമ്പോൾ യാതൊരു വിധത്തിലുമുള്ള കാലതാമസവും ആരോഗ്യസേവനത്തിന്റെ കാര്യത്തിൽ ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. മാനവികതയാണ് ഇതിന്റെ ദൗത്യമെന്നും ആരോഗ്യമന്ത്രാലയം വിശദമാക്കി. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed