തി­രി­ച്ചടി­ക്കാൻ മി­ന്നലാ­ക്രമണം മാ­ത്രമല്ല വേ­റെ­യും മാ­ർ­ഗങ്ങൾ തേ­ടും: കരസേ­നാ­ മേ­ധാ­വി­


ശത്രുക്കളെ ഇല്ലാതാക്കാൻ‍ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ‍ മിന്നലാക്രമണം മാത്രമല്ല വേറെ നിരവധി മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. പുനെയിൽ മാധ്യമ പ്രവർത്തകനും പ്രതിരോധ നിരീക്ഷനുമായ നിതിൻ ഗോഖ്‌ലെയുടെ സെക്യൂരിറ്റി ഇന്ത്യ, ദ മോഡി വേ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിന്നലാക്രമണവും 2015ലെ മ്യാന്‍മർ സൈനിക നടപടിയും പോലുള്ള പല വഴികളും സൈന്യത്തിനറിയാം. ഒരിക്കൽ അവലംബിച്ച മാർഗം വീണ്ടും തേടില്ല. കാരണം അതിൽ പുതുമയൊന്നുമില്ല. ശത്രുഭാഗത്തുള്ളവർക്ക് ഊഹിക്കാൻ പോലുമാകാത്ത വിധത്തിൽ പുതിയ രീതിയിലുള്ള ആക്രമണത്തിന് പദ്ധതിയിട്ട് നടപ്പിലാക്കുകയാണ് സൈന്യം ചെയ്യുകയെന്നും റാവത്ത് വിശദീകരിച്ചു.

മണിപ്പൂരിൽ‍ 18 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിന് മറുപടി നൽകേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാന്‍മർ അതിർത്തിയിലെ സൈനിക നടപടി സൈന്യം ആസൂത്രണം ചെയ്തതെന്നും റാവത്ത് വ്യക്തമാക്കി.

സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫിസർമാരുടെ കേഡർ റിവ്യൂ സംവിധാനം അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിൽ സ്ഥാനക്കയറ്റം കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 0.18 ശതമാനം പേർക്ക് മാത്രമാണ് ടു സ്റ്റാർ റാങ്ക് കിട്ടുന്നത്.

ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുടെ കേഡർ റിവ്യൂ സംവിധാനം കഴിഞ്ഞ 10 വർഷമായി ചുവപ്പു നാടയിൽ കുടുങ്ങി പരിഗണിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്നും റാവ
ത്ത് അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed