റെ­യി­ൽ‍വേ­ കോ­ർ‍പ്പറേ­റ്റു­കൾ‍ക്ക്­ കൈ­മാ­റാൻ‍ ശ്രമം: കോ­ടി­യേ­രി­ ബാ­ലകൃ­ഷ്ണൻ‍


കൊച്ചി: ഇന്ത്യൻ‍ റെയിൽ‍വേയെ കോർ‍പ്പറേറ്റുകൾ‍ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ‍. എറണാകുളം സൗത്ത് റെയിൽ‍വേ േസ്റ്റഷൻ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരേ സംയുക്ത ട്രേഡ് യൂണിയൻ‍ ജില്ലാ സമിതിയും റെയിൽ‍വേ ഡിവിഷൻ സംയുക്ത ട്രേഡ് യൂണിയൻ‍ സമിതിയും ചേർ‍ന്ന് സംഘടിപ്പിച്ച തൊഴിലാളി ബഹുജന ധർ‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

റെയിൽ‍വേയെ കോർ‍പ്പറേറ്റുകൾ‍ക്ക് കൈമാറുന്നതിന്റെ ഭാഗമാണ് േസ്റ്റഷനുകൾ‍ വിൽ‍ക്കാനുള്ള നടപടി. കേരളത്തിൽ‍ കോഴിക്കോട്, എറണാകുളം സൗത്ത് േസ്റ്റഷനുകളാണ് വിൽ‍ക്കുന്നത്. ഇത്തരം നടപടികളെ തുടക്കത്തിലേ പ്രതിരോധിക്കണം. റെയിൽ‍വേ ജീവനക്കാർ‍ക്ക് മാത്രമായി ഇതിനു കഴിയില്ലെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ‍ പോരാട്ടം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ‍ വ്യക്തമാക്കി. 

നല്ല വരുമാനമുള്ള േസ്റ്റഷനുകളാണ് സ്വകാര്യവൽകരിക്കുന്നത്. പ്രതിവർ‍ഷം ആറ് കോടിയിലധികം വരുമാനം നേടിക്കൊടുക്കുന്നവയാണ് ഇവ. സ്വകാര്യമേഖലയ്ക്ക് 45 മുതൽ‍ 90 വർ‍ഷം വരെ കൈവശം വയ്ക്കാവുന്ന രീതിയിലാണ് ഇവ നൽ‍കുന്നത്. റെയിൽ‍വേ സംവിധാനങ്ങൾ‍ കൃത്യമായി അറ്റകുറ്റപ്പണി നടത്താനോ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനോ സർ‍ക്കാർ‍ തയ്യാറാവുന്നില്ല. ഇതിന്റെ ഫലമായി അപകടങ്ങൾ‍ വർദ്‍ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോൾ‍ കരാർ‍ തൊഴിലാളികൾ‍ വർ‍ദ്ധിക്കുകയാണ്. ജീവനക്കാരുടെ എണ്ണം 60 ശതമാനം വരെ കുറയ്ക്കാനാണ് പദ്ധതി. ലോകത്ത് റെയിൽ‍വേ രംഗത്ത് വളരെ മികച്ച രീതിയിൽ‍ പ്രവർ‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ‍ റെയിൽ‍വേ. എന്നാൽ‍ കേന്ദ്ര സർ‍ക്കാർ‍ റെയിൽ‍വേയെ പൂർ‍ണമായും അവഗണിക്കുകയാണ്. ഇപ്പോൾ‍ ട്രെയിനുകൾ‍ക്ക് ആധുനിക കോച്ചുകൾ‍ ഇല്ല. പാലക്കാട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ട് വർ‍ഷങ്ങളായി. ഇതുവരെ നിർ‍മ്മാണം തുടങ്ങിയിട്ടില്ല. ചേർ‍ത്തലയിലെ വാഗൺ‍ ഫാക്ടറിയും ഇതുവരെ യാഥാർ‍ഥ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed